Kerala, News

മോട്ടോര്‍ വാഹന നിയമ ഭേദഗതി;പിഴത്തുക പകുതിയാക്കാൻ കേരളം;അന്തിമ തീരുമാനം തിങ്കളാഴ്‌ച

keralanews motor vehicle law amendment kerala to reduce the fine amount final decision on monday

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴത്തുക പകുതിയോളം കുറയ്ക്കാന്‍ കേരള സര്‍ക്കാര്‍ നീക്കം.നിരക്ക് സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാമെന്നു വ്യക്തമാക്കുന്ന കേന്ദ്ര ഉത്തരവ് ലഭിച്ചശേഷം തിങ്കളാഴ്ച ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. രാഷ്ട്രീയ നേതൃത്വവും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്താകും തീരുമാനമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.കേന്ദ്രം വ്യക്തത വരുത്തുന്നതുവരെ ഉയര്‍ന്ന നിരക്ക് ഈടാക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ കേസെടുത്തു നോട്ടിസ് നല്‍കും. അന്തിമ തീരുമാനമായ ശേഷമാകും തുടര്‍നടപടി.വര്‍ധിപ്പിച്ച തുക 40–60 ശതമാനം കുറയ്‌ക്കാനാണ്‌ സംസ്ഥാനം ആലോചിക്കുന്നത്‌. മദ്യപിച്ച്‌ വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നിവയ്‌ക്കുള്ള പിഴ കുറയ്‌ക്കേണ്ടെന്നാണ്‌ ആലോചന. സീറ്റ്‌ ബെല്‍റ്റ്‌, ഹെല്‍മെറ്റ്‌ എന്നിവ ധരിക്കാതെ യാത്രചെയ്യുന്നതിനുള്ള പിഴ 1000 എന്നത്‌ 500 രൂപയാക്കിയേക്കും.ഡ്രൈവിങ്‌ ലൈസന്‍സ്‌ കാലാവധി തീര്‍ന്ന്‌ ഒരു ദിവസം കഴിഞ്ഞ്‌ പിടിക്കപ്പെട്ടാല്‍ 10,00 രൂപ ഈടാക്കാനാണ്‌ കേന്ദ്രനിയമം നിര്‍ദേശിക്കുന്നത്‌. ലൈസന്‍സ്‌ ഒരു വര്‍ഷത്തിനകം പുതുക്കിയില്ലെങ്കില്‍ വീണ്ടും ടെസ്റ്റ്‌ വിജയിക്കണമെന്ന വ്യവസ്ഥയിലും ഇളവ്‌ വന്നേക്കും. പ്രവാസികള്‍ക്ക്‌ വന്‍ തിരിച്ചടിയാകുന്ന ഭേദഗതി ലഘൂകരിക്കാനാണ്‌ സര്‍ക്കാര്‍ ആലോചന.ലൈസന്‍സ്‌ കാലാവധി കഴിഞ്ഞാല്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചശേഷം പ്രവാസികള്‍ നാട്ടിലെത്തി പുതുക്കുന്നതാണ്‌ പരിഗണിക്കുന്നത്‌.കേന്ദ്രനിയമ ഭേദഗതിയെക്കുറിച്ച്‌ പഠിക്കാന്‍ ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാകും അന്തിമനടപടി.

Previous ArticleNext Article