India, News

വിദേശ ബാങ്കുകളിലെ നിക്ഷേപം;മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

keralanews investment in foreign bank income tax department sent notice to mukesh ambani and family

ന്യൂഡല്‍ഹി:വിദേശ ബാങ്കുകളിലെ നിക്ഷേപത്തിന്‍റെ പേരില്‍ അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി.മുകേഷ് അംബാനി, ഭാര്യ നീത അംബാനി, മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി, ഇഷ അംബാനി എന്നിവർക്കാണ്  ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതെന്ന്  ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ആദായ നികുതി വകുപ്പിന്‍റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നല്‍കിയത്.2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പലരാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്.ജനീവയിലെ എച്ച്‌.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച്‌ വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അക്കൗണ്ടിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തല്‍.വിദേശ അക്കൗണ്ടുകള്‍ സംബന്ധിച്ച്‌ 2011ലാണ് ഇന്ത്യയ്ക്ക് വിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വസ്തുതകള്‍ കണ്ടെത്തി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അംബാനിയുടെ കുടുംബം അഭിപ്രായപ്പെട്ടു.

Previous ArticleNext Article