Kerala, News

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

keralanews ldf no confidence motion against kannur corporation deputy mayor p k ragesh has failed

കണ്ണൂർ:കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു.55 അംഗ കൗണ്‍സിലില്‍ അവിശ്വാസ പ്രമേയം വിജയിക്കാന്‍ 28 പേരുടെ പിന്തുണ ആവശ്യമായിരുന്നു.26 പേരുടെ അംഗബലം മാത്രമുള്ള ഇടതുമുന്നണിക്ക് പി കെ രാകേഷിനോട് എതിര്‍പ്പുള്ള മുസ്ലീംലീഗിലെ ചില അംഗങ്ങളുടെ വോട്ട് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രാവിലെ മുസ്ലീംലീഗ് ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രമേയം പാസാകാനുള്ള സാധ്യത ഇതോടെ അവസാനിച്ചു.കഴിഞ്ഞ മാസം 17ന് ഇടത് മേയര്‍ ഇ പി ലതക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചിരുന്നു.കൂറുമാറി യുഡിഎഫിനൊപ്പം ചേര്‍ന്ന ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഈ മാസം നാലിനാണ് മേയര്‍ തെരഞ്ഞെടുപ്പ്. സുമ ബാലകൃഷ്‌നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍മേയര്‍ ഇ പി ലത തന്നെ മത്സരിക്കുമെന്നാണ് സൂചന.

Previous ArticleNext Article