International, News

ആമസോണ്‍ കാടുകളിലെ തീയണയ്ക്കാൻ സൈന്യം;എയർ ടാങ്കറുകൾ കാടുകള്‍ക്ക് മേല്‍ ‘മഴ’ പെയ്യിക്കുന്നു

keralanews army started operation to extinguish fire in amazone forest

ബ്രസീൽ:ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖല മഴക്കാടായ ആമസോണ്‍ വനത്തിലെ തീ അണക്കാന്‍ ബ്രസീലിയന്‍ യുദ്ധവിമാനങ്ങള്‍ ആമസോണ്‍ വനങ്ങില്‍ എത്തി. വെള്ളം ഒഴിച്ച്‌ തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇടങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുകയാണെന്ന് ബ്രസീല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച്‌ (ഇന്‍പെ) പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.പാരാ, റോണ്ടോണിയ, റോറൈമ, ടോകാന്റിന്‍സ്, ഏക്കര്‍, മാറ്റോ ഗ്രോസോ എന്നീ സംസ്ഥാനങ്ങളാണ് സൈന്യത്തിന്റെ സേവനം തേടിയിരിക്കുന്നത്.പാരാഗ്വ അതിര്‍ത്തിയില്‍ മാത്രം 360 കിലോമീറ്റര്‍ വനം കത്തി നശിച്ചെന്നാണ് അനൌദ്യോഗിക കണക്കുകള്‍. അതേസമയം അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത്. ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മോറല്‍സിന്‍റെ പ്രത്യേക ആവശ്യപ്രകാരം എത്തിയ എയ‌ര്‍ ടാങ്കറുകള്‍ ആമസോണ്‍ കാടുകള്‍ക്ക് മേല്‍ മഴ പെയ്യിപ്പിച്ച്‌ പറക്കുന്നതിന്‍റെ ആകാശ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.76,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം നടത്തുന്നത്.

Previous ArticleNext Article