ന്യൂഡൽഹി:ഡിസംബർ 30 വരെ കെ.വൈ.സി ഉള്ളവർക്ക് നിരോധിച്ച കറൻസി എത്രയും നിക്ഷേപിക്കാം എന്ന് റിസേർവ് ബാങ്ക്.5000 രൂപ വരെ മാത്രമേ പഴയ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാവു എന്ന നിയമം തിങ്കളാഴ്ച്ച റിസേർവ് ബാങ്ക് പുറപ്പെടുവിച്ചിരുന്നു.
5000 മുകളിൽ നിക്ഷേപിക്കണം എന്നുണ്ടെങ്കിൽ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക മറുപടി പറയണമെന്നും എന്ത് കൊണ്ട് ഇത്രയും ദിവസമായിട്ട് പണം നിക്ഷേപിച്ചില്ല എന്ന കാരണം വ്യകതമാകണമെന്നും റിസേർവ് ബാങ്ക് നിർദ്ദേശിച്ചിരുന്നു. ഈ നിയമം ഇതോടെ ഇല്ലാതായി.
കെ.വൈ.സി ഉള്ളവർക്ക് ഡിസംബർ 30 വരെ എത്ര പണവും നിക്ഷേപിക്കാം.ഡിസംബർ 30 വരെ പരിധിയില്ലാതെ പണം നിക്ഷേപിക്കാം എന്ന പ്രധാനമന്ത്രിയുടെ വാക്ക് പാലിക്കാഞ്ഞതോടെ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം വന്ന് തുടങ്ങിയിരുന്നു.
ഇടയ്ക്കിടെ നിയമങ്ങൾ മാറ്റുന്നതിനെതിരെ ഗവൺമെന്റിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി.ഗവണ്മെന്റിന്റെ നോട്ടു നിരോധനം വൻ പരാജയമായത് കൊണ്ടാണ് ഇടയ്ക്കിടെ നിയമങ്ങൾ മാറ്റുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.