India, News

കർണാടക പ്രതിസന്ധി;ഇന്ന് വൈകുന്നേരം ആറുമണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍

keralanews karnataka crisis trust voting will be held within 6pm today said speaker

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആഴ്ചകളായി നീണ്ടു നില്‍ക്കുന്ന അനിശ്ചിതത്വത്തിന് അര്‍ധരാത്രിയോടെ അവസാനമായി. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ വ്യക്തമാക്കി.ഇന്ന് വൈകിട്ട് നാല് മണിക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂർത്തിയാക്കി ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.അര്‍ധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു.വേണമെങ്കില്‍ നടപടികള്‍ക്കായി താന്‍ പുലര്‍ച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കര്‍ അറിയിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ സഭ പിരിയാന്‍ തീരുമാനമെടുക്കുകയായിരുന്നു.ഇനി വോട്ടെടുപ്പ് നീട്ടാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷം വ്യക്തമാക്കിയതോടെ നിയമസഭ ബഹളത്തില്‍ മുങ്ങി.കഴിഞ്ഞ വെള്ളിയാഴ്ച ഗവര്‍ണര്‍ നിര്‍ദേശിച്ച രണ്ടു സമയപരിധിയും തള്ളിയാണു സര്‍ക്കാര്‍ ചര്‍ച്ച ഇന്നലത്തേക്കു നീട്ടിയെടുത്തത്. ജനങ്ങള്‍ അവജ്ഞയോടെയാണ് ഇതെല്ലാം കണ്ടിരിക്കുന്നയെന്നു സ്പീക്കര്‍ ചൂണ്ടിക്കാട്ടിയതു ഭരണപക്ഷം വകവച്ചില്ല. വിമത എംഎല്‍എമാര്‍ക്ക് അടക്കമുള്ള വിപ്പിന്റെ കാര്യത്തില്‍ അവ്യക്തത ഉള്ളതിനാല്‍ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്.ഇതിനിടയില്‍ തന്നെ ഇതുപോലെ ത്രിശങ്കുവില്‍ ഇരുത്തിയാല്‍ രാജിവെയ്ക്കുമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്ച്‌ ഡി കുമാരസ്വാമിയോടും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയോടും പറഞ്ഞു.സഭ താല്‍ക്കാലികമായി നിര്‍ത്തി വച്ചപ്പോള്‍ സ്പീക്കറെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് സിദ്ധരാമയ്യയും കണ്ടു. തന്നെ ഇങ്ങനെ ബലിയാടാക്കുന്നതില്‍ കടുത്ത അതൃപ്തിയുമായി ഇരു നേതാക്കളോടും സ്പീക്കര്‍ ക്ഷുഭിതനായെന്നാണ് സൂചന. ഇങ്ങനെ ത്രിശങ്കുവിലാക്കി ഇരുത്തുകയാണെങ്കില്‍ താന്‍ ‘രാജി വയ്ക്കു’മെന്ന് സ്പീക്കര്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് സൂചന.

Previous ArticleNext Article