
കണ്ണൂർ: കേരളത്തിലെ പ്രമുഖ ആര്‍എസ്എസ് നേതാവും പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖുമായ വത്സന് തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു.ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ തലശ്ശേരി ആറാം മൈലില്‍ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വത്സന് തില്ലങ്കേരിയുടെ ഗണ്മാന് അരുണിനും പരുക്കേറ്റു. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.പരുക്ക് ഗുരുതരമല്ല.കൊല്ലത്തെ പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെ വീട്ടില്‍ നിന്ന് ട്രെയിന്‍ കേറാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.തില്ലങ്കേരി സഞ്ചരിച്ച വാഹനം ഹൈവേയില്‍ തലകീഴായി മാറിയുകയായിരുന്നു. പരിക്കേറ്റ് റോഡില്‍ കിടന്ന തില്ലങ്കേരിയെയും കൂട്ടരെയും ഹൈവേ പൊലീസ് പട്രോൾ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന റിപ്പോര്‍ട്ട്.