India, News

ജോലി സമയത്ത് ടിക് ടോക് വീഡിയോ ചിത്രീകരിച്ചു; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ കളക്ടര്‍

keralanews tik tok vedio shot during work hours collector take action against employees

തെലങ്കാന: ജോലി സമയത്ത് ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ കളക്ടര്‍. ജോലി സമയത്ത് ടിക് ടോക്കില്‍ അഭിനയിച്ചവരെ സ്ഥലം മാറ്റിയതിന് ഒപ്പം ഇവരുടെ ശമ്പളവും വെട്ടിക്കുറച്ചു. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കിടെ ടിക് ടോക്ക് വീഡിയോയില്‍ അഭിനയിച്ചതിന് സ്ഥലം മാറ്റിയത്.ജീവനക്കാരുടെ ടിക് ടോക്ക് വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെയും ഇവരെ അനുകൂലിച്ചും പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വരുന്നുണ്ട്.ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ സമയമില്ലാതെ ടിക് ടോക് ചെയ്ത ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍.ഭുവനേശ്വറില്‍ ആശുപത്രി ഡ്യൂട്ടിക്കിടെ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്‌സുമാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നടപടി നേരിടേണ്ടി വന്നിരിന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ടിക് ടോക് വാര്‍ത്ത പുറത്തു വരുന്നത്.

Previous ArticleNext Article