ന്യൂഡൽഹി:സ്വന്തം ഇഷ്ടപ്രകാരം ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ അനുവദിക്കുന്ന ആധാർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി.വ്യക്തിയുടെ അനുവാദത്തോടെ മൊബൈൽ ഫോണുമായും ബാങ്ക് അക്കൗണ്ടുമായും ആധാർ ബന്ധിപ്പിക്കാനും സ്വകാര്യ വ്യക്തികൾക്ക് ഡാറ്റ ഉപയോഗിക്കാൻ അവസരം നൽകുന്നതുമാണ് ഭേദഗതി. മൊബൈൽ കണക്‌ഷൻ എടുക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി വിധിയോടെ അസാധുവായ സാഹചര്യത്തിലാണ് പുതിയ ബിൽ. സർക്കാർ ക്ഷേമ പദ്ധതികളും സബ്സിഡികളും കൈമാറാൻ മാത്രമേ ആധാർ ഉപയോഗിക്കാൻ പാടുള്ളു എന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.പൌരന്മാരുടെ ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി സുപ്രിം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. സ്വകാര്യതക്ക് മേലുള്ള കയ്യേറ്റമാണെന്നായിരുന്നു കോടതി നിരീക്ഷണം. കോടതി വിധിയനുസരിച്ച് നിയമം ഭേദഗതി ചെയ്യുന്നതാണ് ഇന്ന് ലോക്സഭ പാസാക്കിയ ആധാര്‍ ബില്ല്. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങുന്നതിനും സ്വന്തം ഇഷ്ടപ്രകാരം കമ്പനികളുമായി ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ വ്യക്തികൾക്ക് അനുമതി നല്‍കുന്നതാണ് ഭേദഗതി.എന്നാല്‍ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്വകാര്യ കമ്പനികളെ സഹായിക്കുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ എം.പിമാര്‍ ആരോപിച്ചു.ന്നാല്‍ നിലവിലെ ഭേദഗതി സുപ്രിം കോടതി വിധിക്കനുസരിച്ച് മാത്രമാണെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് സഭയില്‍ മറുപടി പറഞ്ഞു. സ്വകാര്യ കമ്പനികളുമായി വിവരം കൈമാറല്‍ വ്യക്തികളുടെ ഇഷ്ടം മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് ആധാര്‍ നിയമ ഭേഗദതി ബില്ല് ലോക്സഭ പാസാക്കി.