India, Kerala, News

പീഡന പരാതി;ബിനോയ് കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ മുംബൈ കോടതി ഇന്ന് വിധി പറയും

keralanews mumbai court will consider the anticipatory bail application of binoy kodiyeri today 2

മുംബൈ:വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി ബിനോയ് കോടിയേരി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ മുംബൈ കോടതി ഇന്ന് വിധി പറയും.ജാമ്യപേക്ഷയിൽ വിധി എതിരായാൽ ബിനോയെ അറസ്റ്റ് ചെയ്യും. ബിനോയിക്കെതിരായ പീഡനക്കേസിലെ ജാമ്യാപേക്ഷയിൽ മുംബൈ ദിൻഡോഷി സെഷൻസ് കോടതി കഴിഞ്ഞ വെള്ളിയാഴ്ച വാദം കേട്ടിരുന്നു. അതിന് ശേഷം കോടതി വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. എന്നാൽ പ്രോസിക്യൂഷന്റെ വാദത്തിന് പുറമെ കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവ എഴുതി നൽകാൻ കോടതി നിർദേശിച്ചിരുന്നു.ഈ വാദമുഖങ്ങൾ കൂടി എഴുതി നൽകിയതിനാലാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് ജാമ്യാപേക്ഷയിൽ വിധി എതിരായാൽ ബിനോയിയെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് മുംബൈ പോലീസ് നീങ്ങും.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലിസ് കേരളത്തിലെത്തിയപ്പോഴേക്കും ബിനോയ് ഒളിവില്‍ പോയിരുന്നു. ഒളിവിലുള്ള ബിനോയ്ക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തുവിട്ടിട്ടുണ്ട്. ബിനോയ് രാജ്യം വിട്ടിട്ടുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.ബിനോയ് കോടിയേരിക്കെതിരായി പരാതിക്കാരിയുടെ കുടുംബം കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പലതവണ പണമയച്ചതിന്റെ രേഖകളും പുറത്തുവിട്ടിരുന്നു. നേരത്തെ, യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നു രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും പുറത്തുവിട്ടിരുന്നു.

Previous ArticleNext Article