Kerala, News

കേരളത്തിലെ ആദ്യത്തെ അതിവേഗ വാഹന ചാർജിങ് സ്റ്റേഷൻ സെക്രെട്ടറിയേറ്റ് വളപ്പിൽ പ്രവർത്തനമാരംഭിച്ചു

keralanews the first fast track charging station in kerala has been set up in secretariat premises

തിരുവനന്തപുരം:കേരളത്തിലെ ആദ്യത്തെ അതിവേഗ വാഹന ചാർജിങ് സ്റ്റേഷൻ(ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന സ്ഥലം)സെക്രെട്ടറിയേറ്റ് വളപ്പിൽ പ്രവർത്തനമാരംഭിച്ചു. ഒരേസമയം രണ്ട വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്ന കേന്ദ്രം കന്റോൺമെന്റ് ഗേറ്റിന് സമീപം വെള്ളിയാഴ്ചയാണ് പ്രവർത്തനമാരംഭിച്ചത്.നിലവിൽ സെക്രെട്ടറിയേറ്റിലെ വിവിധ വകുപ്പുകൾക്ക് കീഴിൽ സർവീസ് നടത്തുന്ന വൈദ്യുത വാഹനങ്ങൾക്കാണ് സ്റ്റേഷന്റെ സേവനം ലഭ്യമാവുക.സെക്രെട്ടെറിയറ്റിലെ വിവിധ വകുപ്പുകൾക്ക് കീഴിൽ പുതുതായി പത്തോളം വൈദ്യുത വാഹനങ്ങൾ വാങ്ങുന്നുമുണ്ട്.ഇതൊക്കെ മുൻകൂട്ടി കണ്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ ചാർജിങ് സ്റ്റേഷൻ ഇവിടെ സ്ഥാപിക്കാൻ തീരുമാനിച്ചത്.ഈ സ്റ്റേഷനുകളുടെ പോരായ്മകളും അപാകതകളും പരിഹരിച്ച ശേഷമാണ് മറ്റിടങ്ങളിൽ ചാർജിങ്  സ്ഥാപിക്കുക.ദേശീയപാതയിൽ നിശ്ചിത കിലോമീറ്റർ ഇടവിട്ട് സർക്കാർ സ്ഥലങ്ങൾ, കെഎസ്ഇബിയുടെ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.സ്ഥലം കണ്ടെത്തുന്നതിനുള്ള ഏകദേശ രൂപരേഖ തയ്യാറായി.വിവിധ വകുപ്പുകളുമായി ആലോചിച്ച ശേഷം കരാർ ക്ഷണിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.കുറഞ്ഞ സമയത്തിനുള്ളിൽ വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് അതിവേഗ ചാർജിങ് സ്റ്റേഷനുകളുടെ പ്രത്യേക.വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ഇബിയുടെ റിന്യൂവബിൾ എനർജി ഡിപ്പാർട്മെന്റാണ് സ്റ്റേഷനുകൾ ആരംഭിച്ചത്.ഇതിന്റെ ഔദ്യോഗിക ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

Previous ArticleNext Article