India, News

ഇന്ന് അന്താരാഷ്ട്ര യോഗാദിനം

keralanews today is international yoga day

ന്യൂഡൽഹി:ഇന്ന് അന്താരാഷ്ട്ര യോഗാദിനം.യോഗാദിനത്തോടനുബന്ധിച്ച്‌ രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. റാഞ്ചി, ഡല്‍ഹി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ദേശീയതലത്തില്‍ യോഗാചരണം സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പരിപാടിയിൽ പങ്കെടുത്ത് യോഗ ചെയ്തു ജനങ്ങളെ അഭിസംബോധന ചെയ്തു. മുഖ്യമന്ത്രി രഘുബർ ദാസും മന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു.  മുപ്പതിനായിരത്തിലേറെ പേർ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാചരണത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും യോഗാദിന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗദിന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു.യോഗ മതപരമായ ചടങ്ങല്ല. പ്രാർത്ഥന രീതിയല്ല. ജാതി മത ഭേദമന്യേ പരിശീലിക്കണമെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ ആവശ്യപ്പെട്ടു.

Previous ArticleNext Article