ഹൈദരാബാദ്:കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 11 മൃതശരീരം കണ്ടെത്തി.വ്യഴാഴ്‌ച്ച രാത്രിയായിരുന്നു അപകടം നടന്നത്.ഒരു സ്ത്രീയും അവരുടെ മകനും രക്ഷപ്പെട്ടിരുന്നു.രണ്ടു ബോഡി അന്ന് തന്നെ കണ്ടെത്തി എങ്കിലും കെട്ടിടത്തിൽ കുടുങ്ങിയ ബാക്കിയുള്ളവരെ രക്ഷിക്കാൻ ആഴില്ല.
ഹൈദരാബാദിൽ പണി നടക്കുന്ന ആറ് നില കെട്ടിടമാണ് തകർന്നത്.തൊഴിലാളി കുടുംബമാണ് അവിടെ ഉണ്ടായിരുന്നത്.രക്ഷാ ശ്രമം രാത്രി വരെ തുടർന്നു.കെട്ടിട ഉടമയെ നിയമം ലംഘിച്ചു കെട്ടിട നിർമ്മാണം നടത്തിയതിനു പോലീസ് അറസ്റ്റ് ചെയ്തു.ർ
രേഖ (35) അവരുടെ മകൻ (4) എന്നിവരാണ് തകർന്ന് വീണ കെട്ടിടത്തിൽ നിന്നും രക്ഷപ്പെട്ടത്.ഇവരെ ഗുരുതാരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
തൊഴിലാളികൾ ഒരു കുടുംബം ഒഴികെ ബാക്കി എല്ലാവരും ആന്ധ്രാപ്രദേശിലെ വിഴിയ്നഗരത്തിൽ നിന്നും ഉള്ളവരാണ്.ഇവിട നിന്നും മന്ത്രിയായി ജയിച്ച ആന്ധ്രാപ്രദേശ് ഭവന മന്ത്രി കെ.മൃണാളിനി സ്ഥലം സന്ദർശിച്ചു.തെലുങ്കാന മുനിസിപ്പൽ ഭരണാധിപതി കെ.ടി റാവുവുമായി അവർ സംസാരിച്ചു.
സംസ്ഥാന സർക്കാർ അപകട കാരണത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടുണ്ട്.മരിച്ചവർക്കു നഷ്ട്ട പരിഹാരമായി 10 ലക്ഷം പ്രഖ്യാപിച്ചു.