ന്യൂഡൽഹി:കള്ളനോട്ട് തടയാൻ പുതിയ നടപടിയുമായി കേന്ദ്രം.പേപ്പർ കറൻസിക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കും എന്ന് കേന്ദ്ര ധനസഹമന്ത്രി അർജുൻ റാം മേഘാൽ.നോട്ടച്ചടിക്കാനായ് അച്ചടി സാമഗ്രികൾ ശേഖരിച്ച് തുടങ്ങി.പരീക്ഷണാർത്ഥം കൊച്ചിയിലും നോട്ടെത്തിക്കും.
ഓസ്‌ട്രേലിയയിൽ ആണാദ്യം പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിച്ചത്.പ്ലാസ്റ്റിക് കള്ളനോട്ടുകൾ നിർമിക്കാൻ ബുദ്ധിമുട്ടാണ് ഇത് കള്ള നോട്ടുപയോഗം തടയുമെന്നു സർക്കാർ.കൊച്ചി കൂടാതെ ജയ്‌പൂർ,ഷിംല,മൈസൂർ,ഭുവനേശ്വർ എന്നിവടങ്ങളിലാണ് ആദ്യം നോട്ടുകളിറക്കുക.