India, News

ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 100 ആയി

keralanews 100 children die due to acute encephalitis in muzaffarpur bihar

ബീഹാർ:ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 100 ആയി.മസ്തിഷ്കജ്വരം ബാധിച്ച ഇരുനൂറ്റി എഴുപതിലധികം കുട്ടികളാണ് ചികിത്സയിലുള്ളത്. ഞായറാഴ്ച മാത്രം ഇരുപത് കുട്ടികളാണ് മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് മുസഫര്‍പൂരില്‍ മരിച്ചത്. ചികിത്സയില്‍ ആയിരുന്ന എണ്‍പത്തിമൂന്ന് കുട്ടികള്‍ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജില്‍ മരിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ആശുപത്രിയല്‍ സന്ദര്‍ശനം നടത്തുമ്പോള്‍ തന്നെ നാല് കുട്ടികള്‍ മരണപ്പെട്ടിരുന്നു.രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് കുറഞ്ഞതാണ് കുട്ടികളുടെ പെട്ടന്നുള്ള മരണത്തിന് കാരണം. ബിഹാറിലെ കാലാവസ്ഥയും മരണത്തിലേക്ക് നയിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍ മസ്തിഷ്ക ജ്വരം പടര്‍ന്ന് പിടിക്കാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.കഴിഞ്ഞ വര്‍ഷവും മസ്തിഷ്‌ക്കവീക്കം ബാധിച്ച് ബിഹാറില്‍ പത്ത് കുട്ടികള്‍ മരിച്ചിരുന്നു.മരണപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ ബീഹാര്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Previous ArticleNext Article