India, News

തകർന്നുവീണ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

keralanews the bodies of 13 crew members were found in the crashed airforce plane

അരുണാചൽപ്രദേശ്:കഴിഞ്ഞദിവസം തകർന്നുവീണ നിലയിൽ കണ്ടെത്തിയ വ്യോമസേന വിമാനം എ.എന്‍ 32വില്‍ ഉണ്ടായിരുന്ന മലയാളികള്‍ അടക്കമുള്ള 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.മൃതദേഹങ്ങള്‍ അരുണാചല്‍ പ്രദേശിലെ വനത്തില്‍ നിന്ന് ഹെലികോപ്ടറില്‍ ഇന്നലെ പുറത്തെത്തിച്ചു.എ.എന്‍ 32വിന്‍റെ ബ്ലാക്ക് ബോക്സും കണ്ടെടുത്തിട്ടുണ്ട്.വിമാനം കാണാതായി 10 ദിവസത്തിന് ശേഷമാണ് വിമാനം തകര്‍ന്ന സ്ഥലത്ത് എത്താന്‍ തെരച്ചില്‍ സംഘത്തിനായത്.എം.ഐ 17 ഹെലികോപ്ടര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ചയാണ് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെ എ.എന്‍ 32 വിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ നിരപ്പായ പ്രദേശമല്ലാത്തതിനാല്‍ ഹെലികോപ്ടറിന് ഇവിടെ ഇറങ്ങാന്‍ സാധിച്ചില്ല. തൊട്ടടുത്ത മറ്റൊരു സ്ഥലത്തെ എട്ടംഗ സംഘത്തെ ഇറക്കുകയും ഇവര്‍ കാല്‍നടയായി സ്ഥലത്ത് എത്തുകയുമായിരുന്നു.എട്ട് പേരടങ്ങുന്ന തെരച്ചില്‍ സംഘം ഇന്നലെ രാവിലെയോടെയാണ് വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 13 മൃതദേഹങ്ങളും കണ്ടെടുക്കുകയായിരുന്നു.ജൂണ്‍ 3ന് ഉച്ചയോടെ അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് എ.എന്‍ 32 വിമാനം കാണാതായത്. വിവിധ സേനാ വിഭാഗങ്ങളോടൊപ്പം ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് വഴിയുള്ള തെരച്ചിലും നടത്തിയിരുന്നു.കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി ഷെരിന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

Previous ArticleNext Article