Food, Kerala

മത്തി വില കുതിക്കുന്നു;കിലോയ്ക്ക് 300 രൂപ;അയിലയ്ക്ക് 340

keralanews the price of sardine fish is increasing 300rupees for 1 kilogram

കോഴിക്കോട്:സാധാരക്കാരന്റെ മൽസ്യം എന്നറിയപ്പെടുന്ന മത്തിയുടെ വില കുതിക്കുന്നു.ഒരു കിലോയ്ക്ക് 300 രൂപയാണ് ഇപ്പോഴത്തെ വില.കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിക്ക് ബുധനാഴ്ച 300 രൂപയായി.ഒരു കിലോ മത്തി വാങ്ങിയാല്‍ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തുവരുമ്ബോഴേക്കും സാധാരണ വിലയ്ക്ക് വിളമ്പാനാവില്ല.ഇതോടെ ഹോട്ടലുകളിലും ഉച്ചയൂണിന് മത്തിയും അയിലയും അപ്രത്യക്ഷമായി. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപവരെയായി. 120 രൂപമുതല്‍ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂര ഇപ്പോള്‍ 280 രൂപയായി. ചെമ്ബല്ലി 260 രൂപയ്ക്കാണ് വില്‍ക്കുന്നത്.കടല്‍ക്ഷോഭം കാരണം മത്സ്യബന്ധനം തടസപ്പെടുന്നതും മത്സ്യത്തിന്റെ ലഭ്യത കുറയുന്നതുമാണ് വില കൂടാന്‍ കാരണം.കടല്‍ മീനിന്റെ വരവ് കുറഞ്ഞതോടെ വളര്‍ത്തുമീനുകള്‍ക്കും വില കൂടി.നേരത്തെ 130 രൂപയ്ക്ക് വിറ്റിരുന്ന കട്ലയുടെ വില 180 രൂപയായി.120 രൂപയുണ്ടായിരുന്ന വാളമീന്‍ കിലോയ്ക്ക് 200 രൂപയായി. തിലോപ്പിയയ്ക്ക് 200 രൂപയായി.നേരത്തെ കിലോയ്ക്ക് 140 രൂപയ്ക്കാണ് വിറ്റിരുന്നത്.

Previous ArticleNext Article