India, News

വായു ചുഴലിക്കാറ്റിന്റെ ഗതി മാറി;ഗുജറാത്തിൽ ഭീതിയൊഴിയുന്നു;തീരം തൊട്ടാലും കരയിലേക്ക് ആഞ്ഞ്‍വീശില്ല

keralanews the path of vayu cyclone changed and will not hit gujarath coast

ന്യൂഡല്‍ഹി: അറബിക്കലില്‍ രൂപം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ വായു ചുഴലിക്കാറ്റിന്റെ ഗതിമാറുന്നു.വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതില്‍ മാറിയിരിക്കുന്നത്.ഇതോടെ വായു ഗുജറാത്ത് തീരം തൊട്ടാലും കരയിലേക്ക് ആഞ്ഞ് വീശില്ല. തീരത്തിന്റെ സമീപത്ത് കൂടി വടക്ക്,പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റ് വീശുക.വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തുകൂടി വായു കടന്നുപോകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.മാത്രമല്ല ശക്തമായ കടൽക്ഷോഭം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.കേരളത്തിലും ഇന്നും അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Previous ArticleNext Article