
തിരുവനന്തപുരം:സംസ്ഥാനത്ത് ജൂൺ 18 ന് വാഹന പണിമുടക്ക്.മോട്ടോര്‍ വാഹനസംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ്, ഓട്ടോ, ലോറി, ടാക്സി വാഹനങ്ങളാണ് പണിമുടക്കിൽ പങ്കെടുക്കുക.ഇൻഷുറൻസ് പ്രീമിയം വർധന, ജി.പി.എസ് ഘടിപ്പിക്കൽ എന്നിവക്ക് എതിരെയാണ് പണിമുടക്ക്. വിവിധ സംഘടനകളുടെ നേതാക്കള്‍ തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.ബി.എം.എസ് ഒഴികെയുള്ള മോട്ടോർ വാഹന മേഖലയിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു സി, എച്ച്.എം.എസ്., എസ്.ടി.യു ഉൾപ്പെടെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും അനുബന്ധ സംഘടനകളും സമരത്തിൽ പങ്കെടുക്കുമെന്ന് എച്ച്.എം.എസ്. ട്രേഡ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും മോട്ടോർ വാഹന തൊഴിലാളി സംരക്ഷണ സമിതി സംസ്ഥാന വൈസ് ചെയർമാനുമായ മനോജ് ഗോപി തൃശൂരിൽ നടന്ന സമര പ്രഖ്യാപന യോഗത്തിൽ പങ്കെടുത്തതിനു ശേഷം പറഞ്ഞു.