കൊച്ചി:കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ ബാധിച്ചത് വവ്വാല് കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് നിഗമനം.നിപ ബാധിതനായ വിദ്യാര്‍ത്ഥി രോഗം ബാധിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നു.ഈ വിവരം വിദ്യാര്‍ത്ഥി കേന്ദ്ര സംഘത്തോട് പറഞ്ഞു.ഇതനുസരിച്ച് കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം.നിപ ബാധ റിപ്പോർട്ട് ചെയ്ത ഉടൻ കേരളത്തിലെത്തിയ കേന്ദ്ര സംഘം രോഗബാധിതനായ യുവാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഈ സമയത്താണ് താൻ പേരയ്ക്ക കഴിച്ചതായി വിദ്യാർത്ഥി വെളിപ്പെടുത്തിയത്. പേരയ്ക്കയിൽ നിന്നാണ് വൈറസ് പടർന്നതെന്നാണ് കേന്ദ്രസംഘത്തിന്റെ നിഗമനം.എന്നാൽ ഇത് പ്രാഥമിക നിഗമനം മാത്രമാണെന്നാണ് കേന്ദ്ര സംഘം വെളിപ്പടുത്തിയത്.അതേസമയം നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതായി അധികൃതര്‍ അറിയിച്ചു. പരസഹായമില്ലാതെ നടക്കാന്‍ രോഗിക്ക് കഴിയുന്നുണ്ടെന്നും ഭക്ഷണം കഴിക്കുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
Kerala, News
കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ ബാധിച്ചത് വവ്വാല് കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് നിഗമനം
Previous Articleഡൽഹി ചുട്ടുപൊള്ളുന്നു;ചൂട് സര്‍വകാല റെക്കോര്‍ഡില്‍