തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസക്കറിന്റെ അപകട മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കേസിലെ ദൃക്സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി രേഖപ്പെടുത്തും.രാവിലെ പത്തിന് ക്രൈം ബ്രാഞ്ച് ഓഫീസിലെത്താനാണ് അജിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസ്സിലെ ഡ്രൈവറായിരുന്ന അജി പള്ളിപ്പുറത്തെ അപകടം കണ്ടിരുന്നു. ഡ്രൈവറുടെ സീറ്റില്‍ അര്ജ്ജുന് ആയിരുന്നുവെന്ന് ആദ്യം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അജിയാണ്. വാഹനമോടിച്ചത് ആരെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രധാന സാക്ഷിയായ അജിയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് സംഘം തീരുമാനിച്ചത്.