
എറണാകുളം:സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു.ഇന്നലെയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചത്.ഇതിനിടെ എറണാകുളം കാക്കനാട് കലക്‌ട്രറേറ്റിന് മുന്‍പില്‍ മരം മറിഞ്ഞുവീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.സ്‌കൂട്ടറില്‍ പോകുമ്ബോഴാണ് അപകടമുണ്ടായത്.അപകടത്തിൽ രണ്ട് കാര്‍ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.എറണാകുളത്ത് ഇന്നലെ ഉച്ചമുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്.അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ആറ് മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.