തൃശൂർ:ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ഇന്നലെ രാത്രി പതിനൊന്നരയോടെ കൊച്ചി നാവികസേന വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെ രാവിലെ 10 മണിയോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.പ്രധാനമന്ത്രി രാവിലെ 10 മണി മുതല്‍ 11.15 വരെയാണ് ക്ഷേത്രത്തില്‍ ഉണ്ടാവുക. രാവിലെ 9.45 ന് ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന അദ്ദേഹം കാറില്‍ ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും.ഇവിടെ നിന്ന് ലഘു ഭക്ഷണം കഴിച്ച് ക്ഷേത്രത്തിലേയ്ക്ക് പോകും. ക്ഷേത്രത്തിലെ കിഴക്കേഗോപുര വാതിലില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്കി എതിരേല്ക്കും. താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരവും വഴിപാടും നടത്തിയാകും പ്രധാനമന്ത്രി ക്ഷേത്രത്തില്‍ നിന്നും മടങ്ങുക. ക്ഷേത്ര ദര്‍ശനത്തിന് ശേഷം അഭിനന്ദന് സഭ എന്ന് പേരിട്ടിരിക്കുന്ന പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് നടക്കുന്നത്.