India, Kerala, News

ദുബായ് ബസ്സപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

keralanews the deadbodies of malayalees who died in dubai bus accident will be brought to india today

ദുബായ്: ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. അപകടത്തില്‍ മരിച്ച 12 ഇന്ത്യാക്കാരുടേയും മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.അപകടത്തില്‍ എട്ടു മലയാളികള്‍ ഉള്‍പ്പടെ 17 പേരാണ് മരിച്ചത്.ഒമാന്‍–ദുബായ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ പ്രാദേശിക സമയം വൈകിട്ട് അഞ്ചു നാല്പതിന് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ എക്സിറ്റിന് സമീപമാണ് അപകടം ഉണ്ടായത്.31 യാത്രക്കാരുമായി ദുബായിലേക്ക് വരികയായിരുന്ന ബസ് ദിശ തെറ്റി സഞ്ചരിച്ച് സൂചനാ ബോര്‍ഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.17 യാത്രക്കാരാണ് അപകടത്തിൽ മരിച്ചത്.ഇതില്‍ 12 പേർ ഇന്ത്യക്കാരാണ്. എട്ടു മലയാളികളാണ് അപകടത്തില്‍ മരിച്ചത്.15 പേർ പരിക്കേറ്റ് ചികിത്സയിലുണ്ട്.തലശ്ശേരി സ്വദേശികളായ ഉമ്മര്‍, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപകുമാര്‍, കോട്ടയം സ്വദേശി വിമല്‍ കുമാര്‍,തൃശൂര്‍ സ്വദേശികളായ ജമാലുദ്ധീന്‍, വാസുദേവന്‍,കിരണ്‍ ജോണി, രാജന്‍ പുത്തന്‍പുരയില്‍ എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.

Previous ArticleNext Article