ന്യൂഡൽഹി:നീറ്റ്(NEET) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 720ല്‍ 701 മാര്‍ക്ക് നേടിയ രാജസ്ഥാന് സ്വദേശി നളിന്‍ ഖണ്ഡേവാല്‍ ഒന്നാം റാങ്ക് നേടി.700 മാർക്കോടെ ഭവിക് ബന്‍സാല്‍(ഡല്‍ഹി), അക്ഷത് കൗശിക്(യു.പി) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.റാങ്ക് പട്ടികയില്‍ ആദ്യ അമ്പതില്‍ മൂന്ന് മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു.നീറ്റ് പരീക്ഷയെഴുതിയ 14,10,755 പേരില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. കേരളത്തില്‍നിന്ന് പരീക്ഷയെഴുതിയ 66.59 ശതമാനം പേര് യോഗ്യത നേടി. കേരളത്തില്‍ നിന്നുള്ള അതുല്‍ മനോജ് 29ആം റാങ്ക് നേടി.
India, Kerala, News
നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Previous Articleബാലഭാസ്ക്കറിന്റേത് അപകടമരണമല്ലെന്ന് കലാഭവൻ സോബി