കൊച്ചി:നിപ വൈറസ് ബാധ സംബന്ധിച്ച് സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടത്തിയ മൂന്നുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഫേസ്ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയെന്ന് പോലീസ് കണ്ടെത്തി.വ്യാജ പ്രചാരണങ്ങള്‍ നടത്തി വരുന്നവരെക്കുറിച്ചള്ള പോലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
Kerala, News
നിപ വൈറസ്;വ്യാജപ്രചാരണം നടത്തിയ മൂന്നുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
Previous Articleനിപ;വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതി;മരുന്ന് ഇന്നെത്തും