വാഷിങ്ടൺ:ടൈം പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്.അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ ഹിലാരി ക്ലിന്റൺ,ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള 10 അവസാന പദക്കാരെ തള്ളിയാണ് ട്രംപ് പുരസ്ക്കാരം നേടിയത്.
4 തവണ തുടർച്ചയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടൈം പേഴ്സൺ ഓഫ് ദി ഇയർ ചുരുക്ക പട്ടികയിൽ ഇടം പിടിച്ചെങ്കിലും ഇത്തവണയും നിരാശയായിരുന്നു ഫലം.
ടൈംസ് എഡിറ്റർമാരുടെ സംഘമാണ് അവസാന തീരുമാനം എടുത്തത്.ഓരോ വർഷത്തിന്റെയും അവസാനം ആ വർഷം ആഗോള തലത്തിലും വാർത്താ മാധ്യമങ്ങളുടെ തലക്കെട്ടിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ പറ്റിയ വ്യക്തികൾക്കുള്ളതാണ് ടൈംസിന്റെ പുരസ്കാരം.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നതിന് പകരം ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് എന്നാണ് മാസിക അഭിസംബോധന ചെയ്തത്.
പുരസ്കാരം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്ന് ട്രംപ് പ്രതികരിച്ചു.ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന് പറഞ്ഞത് തന്നെ വിമർശിക്കാൻ ആയിരിക്കുമെന്നും അമേരിക്കയെ വിഭജിക്കാൻ ഞാൻ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നും ട്രംപ് പറഞ്ഞു.