കോഴിക്കോട്:സർക്കാർ തങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാത്തതിനെ തുടർന്ന് നിപ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച താൽക്കാലിക ജീവനക്കാർ വീണ്ടും സമരത്തിൽ. സേവനം അനുഷ്ഠിച്ച മുഴുവന്‍ താല്കാലിക ജീവനക്കാര്‍ക്കും സ്ഥിരം നിയമനം നൽകണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചുദിവസം പിന്നിട്ടു.മെഡിക്കൽ കോളേജിലെ താല്കാലിക ശുചീകരണ തൊഴിലാളികളാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. 47 പേരാണ് താല്കാലികാടിസ്ഥാനത്തില് അന്ന് മെഡിക്കല്‍ കോളേജില്‍ സേവനം നടത്തിയത്. ജോലി സ്ഥിരപ്പെടുത്തുമെന്ന് അന്ന് ആരോഗ്യ മന്ത്രി ഇവര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു.എന്നാൽ സ്ഥിരപ്പെടുത്തിയില്ലെന്ന് മാത്രമല്ല കഴിഞ്ഞ ഡിസംബറില്‍ ഇവരെ പിരിച്ചു വിടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ജനുവരി നാലിന് തൊഴിലാളികള്‍ സമരം ആരംഭിച്ചു. താല്കാലിക അടിസ്ഥാനത്തിൽ നിയമിക്കുമെന്ന വ്യവസ്ഥയില്‍ സമരം ഒത്തു തീര്‍ന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ അധികൃതര്‍ പാലിച്ചില്ല. ഇതോടെയാണ് ഇവര്‍ വീണ്ടും സമരത്തിനിറങ്ങിയത്.മുഴുവന്‍ പേര്‍ക്കും സ്ഥിരം ജോലി നല്കിയാല് മാത്രം സമരം അവസാനിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. കഴിഞ്ഞ ആറ് ദിവസമായി ഇ.പി രജീഷാണ് നിരാഹാര സമരം നടത്തുന്നത്.
Kerala, News
സർക്കാർ വാക്ക് പാലിച്ചില്ല;നിപ വൈറസ് കാലത്ത് സേവനമനുഷ്ഠിച്ച താല്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തില്‍
Previous Articleസംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നു