Kerala, News

കാസർകോട്ട് 80 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

keralanews 80lakh rupees worth black money seized in kasarkode

കാസർകോഡ്:കാസർകോട്ട് 80 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി ബസില്‍ നിന്നാണ് കുഴല്‍പണം പിടികൂടിയത്.ആദൂര്‍ എക്‌സൈസ് സംഘമാണ് പണം പിടിച്ചെടുത്തത്.സംഭവത്തിൽ മുംബൈ സ്വദേശിയായ മയൂര്‍ ഭാരത് ദേശ്‌മുഖ് (23) എന്നയാളെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.പിടികൂടിയ പണം ആദൂര്‍ പോലീസിന് കൈമാറുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.ബസില്‍ മദ്യം കടത്തുന്നതിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് കുഴല്‍ പണം പിടികൂടാന്‍ കഴിഞ്ഞത്. കോഴിക്കോട്ടെ ഒരു സംഘത്തിന് കൈമാറാനാണ് പണം കൊണ്ടുവരുന്നതെന്ന് പിടിയിലായ യുവാവ് എക്‌സൈസ് അധികൃതരോട് വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് സംഘമാണ് കുഴല്‍പണകടത്തിന് പിന്നിലെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.കോഴിക്കോട്ടെ ചില ജ്വല്ലറികളുമായി ബന്ധപ്പെട്ടാണ് സ്വര്‍ണകള്ളക്കടത്ത് ഇടപാട് നടന്നുവന്നിരുന്നതെന്നാണ് വിവരം.എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ പി വി രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, സുജിത്ത് ടി വി, പ്രഭാകരന്‍ എം എ, വിനോദ് കെ, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Previous ArticleNext Article