India, News

ഡോ.പായലിന്റെ മരണം കൊലപാതകമെന്ന് സൂചന;മരണകാരണം കഴുത്തിലേറ്റ മുറിവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

keralanews hint the dr payal was murdered and postmortom report says the cause of death is due to injury in the neck

മുംബൈ:ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് സൂചന.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും പായൽ മരിച്ച സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോൾ ഒരു കൊലപാതകമാകാനുള്ള സാധ്യതയാണ് കാണുന്നതെന്ന് പായലിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ പ്രസ്താവിച്ചു. ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പായലിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ മുറിവിന്റെ അടയാളങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മരണത്തിനുള്ള പ്രധാന കാരണങ്ങൾക്ക് താഴെ കഴുത്തിൽ മുറിവുകളുടെ അടയാളങ്ങളുടെ തെളിവുകൾ കണ്ടതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്ന് എൻ.ഡി. ടിവി റിപ്പോർട്ട് ചെയ്യുന്നു.ഈ മാസം 22-ാം തിയതിയാണ് മുംബൈയിലെ പ്രശസ്തമായ ബിവൈല്‍ നായര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ പായല്‍ തഡ്‍വിയെന്ന 26 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൈനക്കോളജി പിജി വിദ്യാര്‍ത്ഥിയായിരുന്നു പായല്‍. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജാതി പറഞ്ഞ് പായലിനെ അധിക്ഷേപിച്ചിരുന്നുവെന്നും വലിയ രീതിയിലുള്ള റാഗിംഗ് പായലിന് നേരിടേണ്ടി വന്നുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.സംഭവത്തില്‍ ഉള്‍പ്പെട്ട സീനിയര്‍ വിദ്യാര്‍ത്ഥിനികളായ ഹേമ അഹൂജ, ഭക്തി മെഹ്റ, അങ്കിത ഖണ്ഡേവാള്‍ എന്നിവര്‍ അറസ്റ്റിലാണ്.പായലിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന വാദവുമായി നേരത്തെ പായലിന്‍റെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

Previous ArticleNext Article