
തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് പരാജയപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരൻ ബിജെപി നേതൃത്വം വിളിപ്പിച്ചതനുസരിച്ച് ഡൽഹിയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കാനിരിക്കെയാണ് കുമ്മനത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. രാവിലെയുള്ള ഫ്ലൈറ്റില്‍ കുമ്മനം ഡല്‍ഹിക്ക് പോയി.ഇതോടെ കുമ്മനം മന്ത്രിസഭയില്‍ ഉണ്ടാകും എന്ന പ്രചരണത്തിന് സാധ്യതയേറി. നേരത്തേ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് ഉടനടി ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം ലഭിച്ചത്.കുമ്മനത്തിന് പിന്നാലെ രാജ്യസഭാ എംപിയായ വി മുരളീധരന്‍റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെയും സുരേഷ് ഗോപിയുടെയും പേരുകളും മന്ത്രിസഭാ സാധ്യതാപ്പട്ടികയിലുണ്ട്.