ന്യൂഡൽഹി:വൈദ്യുത വാഹനങ്ങൾക്ക് ബാറ്ററി ലഭ്യമാക്കാനൊരുങ്ങി വോൾവോ. വോവയുടെയും പോൾസ്റ്റാറിന്റെയും പുതുതലമുറ മോഡലുകൾക്ക് അടുത്ത പത്തു വർഷത്തേക്ക് ലിത്തിയം അയേൺ ബാറ്ററികൾ ലഭ്യമാക്കുന്നതിന് വോൾവോ ഗ്രൂപ് മുൻനിര ബാറ്ററി നിർമ്മാതാക്കളായ എൽ.ജി ചെം,സി.എ.ടി.എൽ എന്നിവരുമായി കരാറിൽ ഒപ്പിട്ടു.നിലവിലുള്ള സി എം എ മോഡുലാർ വാഹനങ്ങൾക്കും പുതുതായി വരാനിരിക്കുന്ന എസ്.പി.എ ടു വാഹനങ്ങൾക്കും ആഗോളതലത്തിൽ ബാറ്ററി മൊഡ്യൂളുകൾ ലഭ്യമാക്കുന്നതാണ് കരാറുകൾ.2025 ഓടെ ആഗോളതലത്തിലെ കാർ വിൽപ്പനയുടെ പകുതിയും പൂർണ്ണമായും വൈദ്യുതീകരിച്ച കാറുകളാകണം എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ എന്ന് വോൾവോ കാർസ് സി.ഇ.ഓ യും പ്രസിഡന്റുമായ ഹാക്കൻ സാമുവേൽസൺ പറഞ്ഞു.
News, Technology
വൈദ്യുത വാഹനങ്ങൾക്ക് ബാറ്ററി ലഭ്യമാക്കാനൊരുങ്ങി വോൾവോ
Previous Articleപ്ലസ് വൺ പ്രവേശനം;ആദ്യ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു