ചെന്നൈ:ചെന്നൈ: തിങ്കളാഴച രാത്രി 11:30 ന് തമിഴ് മക്കളുടെ പ്രാർത്ഥനകൾ വിഫലമാക്കി കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിത യാത്രയായി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴച വൈകുന്നേരത്തോടെ ചില സ്വകാര്യ തമിഴ് ചാനലുകളിൽ ജയലളിത മരിച്ചെന്ന വാർത്ത നൽകിയരുന്നു. തുടർന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ രീതിയിലുള്ള അക്രമങ്ങൾ ഉണ്ടാവുകയും അപ്പോളോ ആശുപത്രിക്ക് നേരെ കല്ലേറ് ഉണ്ടാവുകയും ചെയ്തിരുന്നു. രാത്രിയോടെ ആശുപത്രി അധികൃതർ ജയലളിതയുടെ മരണവാർത്ത നിഷേധിച്ച് ട്വീറ്റ് ചെയ്തതിനെ തുടർന്ന് അക്രമസംഭവങ്ങൾ കുറഞ്ഞിരുന്നു.
തമിഴനാടിന്റെ എല്ലാ ഭാഗത്തും കടകൾ അടഞ്ഞ് തന്നെയാണ് കിടക്കുന്നത്. സ്വകാര്യ വാഹനങ്ങൾ ഒന്നും തന്നെ റോഡിലിറങ്ങിയില്ല. അമ്മയുടെ മരണം തമിഴ് നാട് രാഷ്ട്രീയാതീതമായി ഒരു ദു:ഖമായി മാറിയ നിലയിലാണ് ഇപ്പോഴത്തെ സ്ഥിതി.
രാജാജി ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ദൗതീക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കുവാൻ വിവിധ തുറകളിലെ പ്രമുഖ വ്യക്തികളുടെ നീണ്ട നിര തന്നെ മൗണ്ട് റോഡിൽ കാത്തു നിൽകുകയാണ്.
സെപ്റ്റംബർ 22-ന് പനിയെ തുടർന്ന് അഡ്മിറ്റായ അവർ സുഖം പ്രാപിച്ചു വരികയാണെന്ന അപ്പോളോ ഹോസ്പിറ്റൽ ഞായറാഴ്ച്ച പറഞ്ഞിരുന്നു. ഇത് മണിക്കൂറുകൾക്കു ശേ ഹൃദയ സ്തംഭനം സംഭവിചച്ചു.ഇതോടെ അവർ ഗുരുതരാവസ്ഥയിൽ ആയിരുന്നു.
പിന്നീട് കൃതിമ ഉപകരണങ്ങൾ വെച്ചായിരുന്നു വിദഗ്ധ ഡോക്ടർമാർ അവരെ പരിചരിച്ചത്.എയിമ്സ് ഹോസ്പിറ്റലിൽ നിന്നും ഡോക്ടർമാർ ചെന്നൈയിൽ എത്തിയിരുന്നു.എന്നിട്ടും അവരുടെ ജീവൻ നിലനിർത്താൻ ആയില്ല.
ജയലളിതയുടെ ജീവന് വേണ്ടി പ്രാത്ഥിച്ചു കൊണ്ട് ആയിരങ്ങൾ ഹോസ്പിറ്റലിന് മുന്നിൽ ഉണ്ടായിരുന്നു.എല്ലാവരെയും കണ്ണീരിലാഴ്ത്തി ജയലളിത വിട പറഞ്ഞു.