Kerala, News

വിദ്യാർത്ഥികളുടെ പരീക്ഷ അധ്യാപകൻ എഴുതിയ സംഭവം;പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു

keralanews the incident of teacher wrote exam for students students agree to write the exam again

കോഴിക്കോട്:മുക്കം നീലേശ്വരം സ്കൂളിൽ വിദ്യാർത്ഥികളുടെ പരീക്ഷ അധ്യാപകൻ എഴുതിയ സംഭവത്തിൽ പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു.രണ്ടു കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാന്‍ അവശ്യപ്പെട്ടത്. തീരുമാനത്തെ കുട്ടികളുടെ രക്ഷിതാക്കള്‍ ആദ്യം എതിര്‍ത്തിരുന്നു.വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാന്‍ കുട്ടികള്‍ അപേക്ഷ നല്‍കി.കുട്ടികളുടെ ഭാവിയെ കരുതിയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതെന്ന് രക്ഷിതാവ് പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ക്കായി ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷയെഴുതുകയും പ്രധാനാധ്യാപികയടക്കം അതിന് കൂട്ട് നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷയെഴുതാന്‍ താല്‍ക്കാലിക അനുമതി നല്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും പരീക്ഷ എഴുതുന്നതിനെ രക്ഷിതാക്കള്‍ എതിര്‍ക്കുകയായിരുന്നു.അതേസമയം കേസില്‍ പ്രതിയായ അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി താന്‍ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് അധ്യാപകന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഉത്തരക്കടലാസുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനു പരീക്ഷാ ചുമതലയുള്ള പ്രിന്‍സിപ്പലടക്കമുള്ളവര്‍ക്കാണ് ഉത്തരവാദിത്വമെന്നും നിഷാദിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

Previous ArticleNext Article