തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വീട്ടമ്മയുടെ ഭര്‍ത്താവ് ചന്ദ്രന്‍,ചന്ദ്രന്റെ അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് ഇവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു.തന്റെയും മകളുടെയും ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് മരിച്ച ലേഖയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വീട് ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.സ്ഥലം വിൽക്കാൻ ശ്രമിച്ചിരുന്നു.എന്നാൽ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നതിനാൽ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം. ഭര്‍ത്താവിന്റെ മാതാവ് കൃഷ്ണമ്മ നേരത്തെ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.അതേസമയം ഭാര്യയുടെയും മകളുടെയും ആത്മഹത്യയ്ക്ക് പിന്നില്‍ തനിക്ക് പങ്കില്ലെന്നും തന്റെ ഇതിന് കാരണക്കാരിയെന്നും ചന്ദ്രന്‍ പറഞ്ഞു.ഗള്‍ഫില്‍ നിന്ന് താന്‍ നാട്ടില്‍ വന്നിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. ഭാര്യയും അമ്മ കൃഷ്ണയും തമ്മില്‍ വഴക്കുണ്ടായിരുന്നെന്നും ഇയാള്‍ പറയുന്നു. ഇന്നലെയാണ് ബാങ്ക് ജപ്തി നടപടികൾക്കിടെ ലേഖയും മകൾ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്തത്.