Kerala, News

അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ഇനി കേരളാ പോലീസിൽ

keralanews the sister of madhu who killed in attappadi appointed in kerala police

പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ഇനി കേരളാ പോലീസിൽ.സംസ്ഥാന സര്‍ക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാര്‍ഹമായ ചുവടുവയ്ക്കുന്നത്.മധു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കുടുംബത്തിന് എല്ലാവിധ സഹായങ്ങളും സർക്കാർ വാഗ്ദാനം നൽകിയിരുന്നു. മധുവിന്റെ കുടുംബത്തിന് പത്ത‌് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും നല്‍കിയിരുന്നു. കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി. മധു കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയും മുൻപേ ചന്ദ്രികയെ കേരള പൊലീസിലേക്ക് പ്രത്യേക നിയമനംവഴി കോണ്‍സ്റ്റബിളായി നിയമിക്കുകയായിരുന്നു.പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ആദിവാസികള്‍ അടക്കമുള്ള പിന്നോക്കക്കാര്‍ക്ക് വേണ്ടിയുള്ള പിഎസ്സിയുടെ പ്രത്യേക നിയമന പട്ടികയിലാണ് ചന്ദ്രിക ഇടം പിടിച്ചാണ് ചന്ദ്രിക ഈ നേട്ടം കൈവരിച്ചത്.ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി സര്‍ക്കാര്‍ തെരഞ്ഞെടുത്ത 74 പേരിലാണ് ചന്ദ്രികയും ഉള്‍പ്പെട്ടത്. ചന്ദ്രിക ഉള്‍പ്പടെ പാലക്കാട് ജില്ലയില്‍ നിന്ന് 15 പേരാണ് പൊലീസില്‍ ഇക്കുറി നിയമിതരാവുന്നത്. ചന്ദ്രികയുടെ സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്.2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച്‌ അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.

Previous ArticleNext Article