India, Kerala, News

കേരളത്തില്‍ ഐ.എസ്. ഭീകരര്‍ ചാവേറാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി എൻഐഎ

keralanews nia give warning about terrorist attack in kerala

തിരുവനന്തപുരം:കേരളത്തില്‍ ഐ.എസ്. ഭീകരര്‍ ചാവേറാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ. ഇതുസംബന്ധിച്ച്‌ മാസങ്ങള്‍ക്കു മുൻപ് തന്നെ സംസ്ഥാന പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളില്‍ പലതും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജന്‍സികളും ഗൗരവത്തോടെ എടുത്തില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. അതേസമയം കേരളത്തില്‍ നടന്ന് ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റുകളെ കുറിച്ചു നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടുണ്ട്.രണ്ട് വ്യത്യസ്തസംഘങ്ങളായാണ് സംസ്ഥാനത്തുനിന്ന് ഐഎസിലേക്ക് ആളെ ചേര്‍ത്തതെന്നും ഇതില്‍ അുദാബി മൊഡ്യൂള്‍ എന്ന പേരിലറിയപ്പെടുന്ന സംഘം വിദേശത്തെത്തിയ മലയാളികളെ ഐ.എസില്‍ എത്തിച്ചു. ഈ റിക്രൂട്ട്‌മെന്റുകളില്‍ കൂടുതല്‍ നടന്നതും യെമന്‍ വഴി ആയിരുന്നു. യെമന്‍ വഴി ഐ.എസ്സിലെത്തിയവര്‍ മിക്കവരും അഫ്ഗാനിസ്താനിലാണ് എത്തിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് സജ്ജാദ്, മുഹമ്മദ് റാഷിദ് എന്നിവരാണ് ഈ സംഘങ്ങള്‍ക്ക് നേതൃത്വംനല്‍കിയത്.സജ്ജാതും റാഷിദും ശബ്ദസന്ദേശങ്ങളിലൂടെയും മറ്റുമാണ് സംസ്ഥാനത്ത് ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്തത്.അഫ്ഗാനിലിരുന്നു കൊണ്ടും സംസ്ഥാനത്ത് ചാവേറാക്രമണങ്ങള്‍ക്ക് ഇവർ ആഹ്വാനം നടത്തിയിരുന്നു. കാസര്‍കോട് സംഘടിപ്പിച്ച ക്‌ളാസുകളില്‍ ആക്രമണോത്സുക ജിഹാദിന് ആഹ്വാനവും നടത്തിയിരുന്നു. ജില്ലയില്‍ നിന്നും പതിനാറിലധികം പേരെ ഐഎസില്‍ എത്തിച്ചതും അബ്ദുള്‍റാഷിദ് അബ്ദുള്ളയാണ്.കൊച്ചിയില്‍ ഒരു സംഘടനയുടെ യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന എന്‍.ഐ.എ. മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് യോഗം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റേണ്ടി വന്നെങ്കിലും വിഷയത്തില്‍ തുടരന്വേഷണം നടത്താനോ സംസ്ഥാനത്തെ ഐ.എസ്. സ്‌ളീപ്പര്‍ സെല്ലുകളെ കണ്ടെത്താനോ സംസ്ഥാന പോലീസിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ലെന്നും എന്‍ഐഎ പറയുന്നു.രാജ്യത്ത് നിന്നും മനുഷ്യക്കടത്ത് തടയാന്‍ പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ശക്തമാക്കണമെന്നും ആവര്‍ത്തിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇക്കാര്യത്തിലും നടപടിയുണ്ടായില്ല. മുനമ്ബത്ത് നിന്നും ബോട്ടില്‍ വന്‍ സംഘം അടുത്തിടെ അനധികൃതമായി പുറപ്പെട്ട് പോയിരുന്ന സംഭവത്തിലും കേരളത്തിലെ അന്വേഷണ ഏജന്‍സികളുടെ വീഴ്ച പുറത്ത് വന്നിരുന്നു.

Previous ArticleNext Article