കൊച്ചി:കൊച്ചി മരടിലെ അഞ്ച് അപ്പാര്‍ട്ട്മെന്റുകള്‍ ഒരു മാസത്തിനകം പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി.ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തീരദേശ പരിപാലന അതോറിറ്റി നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു.കൊച്ചി കായലിനോട് ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഉള്ള, തീരദേശ പരിപാലന നിയമ പ്രകാരം സോണ്‍ മൂന്നില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് അഞ്ച് ഫ്ളാറ്റുകളും നിലനില്‍ക്കുന്നത്. എല്ലാം ആഡംബര ഫ്ളാറ്റുകളുടെ ഗണത്തില്‍ പെടുന്നവ. ഭൂരിഭാഗം തമസക്കാരും പ്രവാസികള്‍. സിനിമ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ഉടമകളായി ഉണ്ട്.സുപ്രീംകോടതി വിധി ഞെട്ടിച്ചുവെന്നും, ഫ്ളാറ്റ് വാങ്ങുന്ന സമയത്ത് ചട്ടലംഘനങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നുമാണ് ഉടമകളുടെ വാദം. അതേസമയം ഉത്തരവ് നടപ്പിലാക്കുമെന്ന് മരട് നഗരസഭ ചെയപേഴ്സണ്‍ ടിഎച്ച് നാദിറ പറഞ്ഞു.