Kerala, News

കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതായി സ്ഥിതീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍;

keralanews chief election officer confirmed bogus voting in kasarkode constituency

തിരുവനന്തപുരം:കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതായി സ്ഥിതീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ.പിലാത്തറ 19ാം നമ്ബര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്. കെ.പി.സുമയ്യ, സെലീന, പദ്മിനി എന്നിവര്‍ കള്ളവോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. പത്മിനി രണ്ടുതവണ വോട്ടുചയ്തതായി തെളിഞ്ഞു. എ.പി.സലീന പഞ്ചായത്ത് അംഗത്വം രാജിവച്ച്‌ അന്വേഷണം നേരിടണം. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സലീനയും മുന്‍ അംഗമായ സുമയ്യയും ബൂത്ത് നമ്പർ 19ലെ വോട്ടര്‍മാരല്ലെന്നും ടിക്കാറാം മീണ അറിയിച്ചു.പ്രിസൈഡിംഗ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. വീഴ്ച്ച വരുത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ കളക്ടര്‍മാര്‍ അന്വേഷണം നടത്തണം. സംഭവത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കള്ളവോട്ടിന് വഴിയൊരുക്കിയ ബൂത്ത് ഏജന്‍റിനെതിരെയും നടപടി എടുക്കും. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കും. റീ പോളിംഗിനെ കുറിച്ച്‌ തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടിക്കാറാം മീണ പറഞ്ഞു.കാസര്‍കോട്ടെ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

Previous ArticleNext Article