തിരുവനന്തപുരം: പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതുന്നു. ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്.ചിലയിടത്ത് വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് വോട്ടിങ് തടസ്സപ്പെട്ടു.രാവിലെ ഏഴിനു തന്നെ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും പോളിങ് ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള നേതാക്കളും സ്ഥാനാര്‍ത്ഥികളും വോട്ട്ചെയ്തു. മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.20 ലോക്സഭ മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.24,970 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.261,51,534 വോട്ടർമാരാണ് ഇത്തവണയുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരും1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്ജെൻഡർ വോട്ടർമാര്‍ ഇത്തവണ സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.