India, Kerala, News

ശ്രീലങ്കയിലെ ഭീകരാക്രമണം;കേരളാ തീരത്തും അതീവ ജാഗ്രത നിർദേശം

keralanews blast in srilanka alert in kerala coast also

കൊച്ചി: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കേരള തീരത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്ത്യയിലേക്ക് തീവ്രവാദികള്‍ കടന്നേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയത്.അതീവ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നയിപ്പ് നല്‍കി.തീരസംരക്ഷണ സേനയും വ്യേമസേനയും നിരീക്ഷണം ശക്തമാക്കി. കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. കൂടുല്‍ സേനാ കപ്പലുകളും ഡോണിയര്‍ നിരീക്ഷണ എയര്‍ക്രാഫ്റ്റുകളും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.അതേസമയം ഭീകാരക്രമണത്തിന്റെ പശ്ചാതലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രിമുതലാണ് അടിയന്തരാവസ്ഥ.അതിനിടെ കൊളംബോയില്‍ ഇന്നും സ്‌ഫോടനം ഉണ്ടായി. പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാനിലെ സ്‌ഫോടകവസ്തുക്കള്‍ നീര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫോര്‍ട്ട് ഏരിയയില്‍ നിന്നും സംശയകരമായ പാര്‍സല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് സുരക്ഷാസേന ആളുകളെ ഒഴിപ്പിച്ച്‌ പരിശോധന നടത്തി.ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് കൊളംബോ മെയിന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും 87 ബോംബ് ഡിറ്റണേറ്ററുകള്‍ പൊലീസ് കണ്ടെടുത്തു. പൊലീസ് വ്യാപക പരിശോധനകള്‍ തുടരുകയാണ്. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഈസ്റ്റർ ദിനത്തിൽ  കൊളംബോയില്‍ ഉണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ 290 പേരാണ് കൊല്ലപ്പെട്ടത്.അഞ്ഞൂറോളംപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Previous ArticleNext Article