Kerala, News

സംസ്ഥാനത്ത് വേനൽമഴ ബുധനാഴ്ച വരെ തുടരും;ഇടിമിന്നലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

keralanews rain continues in the state till wednesday and chance for heavy thunder storm and landslide

തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന വേനൽമഴ അടുത്ത ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഇടിയോട് കൂടിയ ശക്തമായ മഴ ചില ജില്ലകളിലും മറ്റിടങ്ങളില്‍ ശക്തിയേറിയ കാറ്റും സാധാരണ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. അതിശക്തായ മഴ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലേക്ക് രാത്രി യാത്രകള്‍ ഒഴിവാക്കുന്നത് നന്നാവുമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ രാത്രി എട്ടുമണി വരെ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടിവെട്ടുമ്ബോള്‍ മരങ്ങള്‍ക്ക് താഴെ നില്‍ക്കരുതെന്നും ഫോണുപയോഗം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉച്ചയ്ക്ക് ശേഷം കുട്ടികളെ തുറസ്സായ സ്ഥലങ്ങളില്‍ കളിക്കാന്‍ അനുവദിക്കേണ്ടെന്നും ദുരന്ത നിവാരണ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഇടിമിന്നല്‍ ഉള്ള സമയങ്ങളില്‍ മൈക്രോഫോണ്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കണമെന്ന് രാഷ്ട്രീയക്കാര്‍ക്കും മുന്നറിയിപ്പുണ്ട്.

Previous ArticleNext Article