India, News

ലോക്സഭാ ഇലക്ഷൻ;രണ്ടാംഘട്ടത്തിൽ 61.12 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി

keralanews loksabha election 61.12percentage polling was recorded

ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍‌ മികച്ച പോളിംഗ്. ആകെ 61.12 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ആസാം 73.32%, ബിഹാര്‍ 58.14%, ഛത്തീസ്ഗഢ് 68.70%, ജമ്മു കാഷ്മീര്‍ 43.37%,കര്‍ണാടക 61.80%, മഹാരാഷ്ട്ര 55.37%, മണിപ്പൂര്‍ 74.69%, ഒഡീഷ 57.41%, പുതുച്ചേരി 72.40%, തമിഴ്നാട് 61.52%, ഉത്തര്‍പ്രദേശ് 58.12%, പശ്ചിമ ബംഗാള്‍ 75.27% എന്നിങ്ങനെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലെയും 95 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടൊപ്പം ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു.പശ്ചിമ ബംഗാളില്‍ ഒഴികെ എല്ലായിടത്തും സമാധാപരമായിരുന്നു വോട്ടെടുപ്പ്. ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് സലീമിന്‍റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. ബംഗാളിലെ ചോപ്രയില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവിടെ പോളിംഗ് ബൂത്ത് അടിച്ചുതകര്‍ക്കുകയും വോട്ടിഗ് യന്ത്രം തകരാറിലാക്കുകയും ചെയ്തു.

Previous ArticleNext Article