Kerala, News

കെ.എം മാണിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു

keralanews km mani was laid to rest with full state honours

കോട്ടയം:അന്തരിച്ച മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (എം) ചെയർമാനുമായ  കെ.എം മാണിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.പാല സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.വൈകിട്ട് മൂന്ന് മണിയോടെ കെ എം മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കരിങ്ങോഴക്കല്‍ വീട്ടില്‍ നിന്നും പുറപ്പെട്ടു. വിലാപയാത്രയിലും പാല സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങിലും ആയിരങ്ങളാണ് പങ്കെടുത്തത്. പ്രിയനേതാവിനെ അവസാനമായി കാണാന്‍ കരിങ്ങോഴക്കല്‍ തറവാട്ടിലേക്കും വന്‍ ജനാവലി ഒഴുകിയെത്തി.ആയിരങ്ങള്‍ വിലാപയാത്രയെ അനുഗമിച്ചു. വഴിയിലുടനീളം പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും മണ്‍മറഞ്ഞ പ്രിയ നേതാവിനോടുള്ള ആദരവ് പാലായിലെ ജനത പ്രകടിപ്പിച്ചു.തുടര്‍ന്ന് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മ്മികനായി.സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നല്‍കി കെ എം മാണിക്ക് ആദരവ് അര്‍പ്പിച്ചു.തുടര്‍ന്ന് കുടുംബാംഗങ്ങളും രാഷ്ട്രീയത്തിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് അന്ത്യചുംബനം നല്‍കി അദ്ദേഹത്തെ യാത്രയാക്കി.

Previous ArticleNext Article