കൊച്ചി:കെഎസ്ആർടിസി എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്.എംപാനല്‍ഡ് ജീവനക്കാരായ 1565 ഡ്രൈവര്‍മാരെ ഏപ്രില്‍ 30നകം പിരിച്ചു വിട്ട് പി.എസ്.എസി റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തണമെന്നാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് തങ്ങള്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 2455 ഒഴിവുകളില്‍ പി.എസ്.സിക്ക് ആവശ്യമെങ്കില്‍ അഡൈ്വസ് ചെയ്യാം.നേരത്തെ കെഎസ്ആർടിസി എം പാനൽ കണ്ടക്ടർമാരെയും പിരിച്ചുവിട്ടിരുന്നു. ഈ നടപടി വന്‍പ്രതിഷേധത്തിനും എംപാനല്‍ കണ്ടക്ടര്‍മാരുടെ സമരത്തിനും ഇടയാക്കിയിരുന്നു.
Kerala, News
കെഎസ്ആർടിസി എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്
Previous Articleകണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ആക്രിക്കടയിൽ വൻ തീപിടുത്തം