തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കായി 303 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു.വ്യാഴാഴ്ച മാത്രം 149 എണ്ണം ലഭിച്ചു.വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് കൂടുതല്‍ പത്രികകള്‍ -23 വീതം. കുറവ് ഇടുക്കിയിലാണ് ഒൻപതെണ്ണം.തിരുവനന്തപുരം -20, കോഴിക്കോട് -19, എറണാകുളം -18, പൊന്നാനി -18, കണ്ണൂര്‍ -17, ചാലക്കുടി -16, വടകര -15, കോട്ടയം -15, മലപ്പുറം -14, ആലപ്പുഴ -14, പാലക്കാട് -13, തൃശ്ശൂര്‍ -13, മാവേലിക്കര -12, കൊല്ലം -12, പത്തനംതിട്ട -11, കാസര്‍കോട് -11, ആലത്തൂര്‍ -10 എന്നിങ്ങനെയാണ് മറ്റുമണ്ഡലങ്ങളില്‍ ലഭിച്ച പത്രികകള്‍. സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും.ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 396 പത്രികകളാണ് ലഭിച്ചിരുന്നത്.
Kerala, News
ലോക്സഭാ തിരഞ്ഞെടുപ്പ്;കേരളത്തിൽ 303 നാമനിര്‍ദേശ പത്രികകള്‍;സൂക്ഷ്മപരിശോധന ഇന്ന് നടക്കും
Previous Article11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ