കണ്ണൂർ:ഇരിക്കൂർ പെരുമണ്ണിൽ പത്തു വിദ്യാർഥികൾ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് പത്തുവർഷം തടവും പത്തുലക്ഷം രൂപ പിഴയും.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ ജഡ്ജി പി.എന്‍.വിനോദാണ് ശിക്ഷ വിധിച്ചത്. മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ അബ്ദുള്‍ കബീറിര്‍ (47) നെയാണ് ശിക്ഷിച്ചത്.2008 ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.പെരുമണ്ണ് ശ്രീനാരായണവിലാസം എല്‍.പി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കബീർ ഓടിച്ച വാഹനം പാഞ്ഞുകയറുകയായിരുന്നു.അപകടത്തിൽ പത്തു വിദ്യാർഥികൾ മരിക്കുകയും പത്തോളം വിദ്യാർത്ഥികൾക്ക് ചെയ്തിരുന്നു.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 ആം വകുപ്പ് പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുക്കുകയും ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയുമായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഒരു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു ലക്ഷത്തിനു മൂന്നുമാസം വീതം തടവ് അനുഭവിക്കേണ്ടിവരും. പിഴ തുക മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ലഭിക്കും.പെരുമണ്ണ് കുംഭത്തി ഹൗസില്‍ രമേശന്റെ മക്കളായ അഖിന(ഏഴ്), അനുശ്രീ(എട്ട്), ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്റെ മകള്‍ സാന്ദ്ര സുരേന്ദ്രന്(എട്ട്), കുംഭത്തി ഹൗസിലെ നാരായണന്റെ മകള്‍ കാവ്യ(എട്ട്), കൃഷ്ണാലയത്തില്‍ കുട്ടന്റെ മകള്‍ നന്ദന(ഏഴ്), പെരുമണ്ണിലെ വ്യാപാരി രാമകൃഷ്ണന്റെ മകള്‍ മിഥുന(അഞ്ച്), ബാറുകുന്നുമ്മല്‍ ഹൗസില്‍ മോഹനന്റെ മകള്‍ സോന(എട്ട്), സറീന മന്‍സിലില്‍ ഇബ്രാഹിമിന്റെ മകള്‍ സി.വി.എന്‍.റംഷാന(എട്ട്), സജീവന്റെ മകള്‍ സഞ്ജന(അഞ്ച്), ബാറുകുന്നുമ്മല്‍ വീട്ടില്‍ വിജയന്റെ മകന് വൈഷ്ണവ്(ഏഴ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.