Kerala, News

മോശം പരാമര്‍ശം;എ.വിജയരാഘവനെതിരെ പരാതി നൽകാനൊരുങ്ങി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്

keralanews bad reference udf candidate from alathur remya haridas to file complaint against av vijayaraghavan

മലപ്പുറം:അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍  എ.വിജയരാഘവനെതിരെ പരാതി നൽകാനൊരുങ്ങി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്.രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.വിഷയത്തില്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് രമ്യ പറഞ്ഞു. ആശയ പരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. ഇടതുമുന്നണി കണ്‍വീനറിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് രമ്യ പറഞ്ഞു. മനനനഷ്ടത്തിനായിരിക്കും കേസ് കൊടുക്കുക. വിജയരാഘവനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Previous ArticleNext Article