India, News

നീരവ് മോദി അറസ്റ്റില്‍

keralanews nirav modi arrested

ലണ്ടൻ:13000 കോടി വ്യാജ രേഖകള്‍ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി നീരവ് മോദി ലണ്ടണില്‍ അറസ്റ്റ് ചെയ്തു. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കണമെന്ന് കോടതിയുടെ ഉത്തരവിട്ടിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു കോടതി നടപടി.കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ 48കാരനായ നീരവ് മോദിയെ ഏത് ദിവസം വേണമെങ്കിലും അറസ്റ്റ് ചെയ്തേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യം വിട്ട് പതിനേഴ് മാസങ്ങള്‍ക്ക് ശേഷമാണ് നീരവ് മോദി അറസ്റ്റിലായിരിക്കുന്നത്. കോടതി നടപടികള്‍ക്ക് ശേഷം മോദിയെ ജാമ്യത്തില്‍ വിടാനാണ് സാധ്യത. നീരവ് മോദിയെ ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കില്ല.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിരൂപയുടെ തട്ടിപ്പ് നടത്തിയതാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. നീരവ് മോദിയുടെ സാന്നിധ്യം ബ്രിട്ടണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ ശക്തമായ നീക്കങ്ങളാണ് ഇന്ത്യ നടത്തിക്കൊണ്ടിരുന്നത്.

Previous ArticleNext Article