ദുബായ്:യു.എ.ഇയില്‍ വിവിധയിടങ്ങളിൽ കനത്ത മൂടല്‍മഞ്ഞ് അനുഭപ്പെട്ടു.വ്യാഴാഴ്ച രാവിലെ മുതലാണ് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടാൻ തുടങ്ങിയത്.മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞതിനാൽ പലയിടങ്ങളിലും വാഹനാപകടങ്ങളും ഗതാഗത സ്തംഭനവും അനുഭവപ്പെട്ടു. ദൂരക്കാഴ്ച 200 മീറ്ററിലും താഴെയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദുബൈയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നീ പ്രധാന പാതകളില്‍ ഗതാഗത സ്തംഭനം അനുഭവപ്പെട്ടു.ഈ റോഡുകളില്‍ ഒന്നിലേറെ അപകടങ്ങളുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനമോടിക്കുന്നവര്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്നും നിശ്ചിത അകലം പാലിച്ച് പതുക്കെ വാഹനം ഓടിക്കണമെന്നും പോലീസും ആര്‍ടിഎയും മുന്നറിയിപ്പ് നല്കി.
International, News
യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞ്; പലയിടങ്ങളിലും വാഹനാപകടങ്ങളും ഗതാഗത സ്തംഭനവും
Previous Articleബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ആഗോള വിലക്ക്